സാലിഷ് വടാനപള്ളി ഉണ്ടാക്കിയ സംഭാഷണത്തിലെ വിട്ടു പോയ ഭാഗങ്ങൾ പൂരിപിക്കുന്നു.......

ദയാനന്ദൻ : തൻവീർ അപ്പോൾ  താങ്കള് പറയുന്നുത്  "മനുഷ്യരല്ലാത്ത ആരോടുള്ള സഹായ തേട്ടവും  നിരുപാധികം ശിര്കാണെന്ന് " എന്നാണു അല്ലേ 

തൻവീർ : അതേ 

ദയാനന്ദൻ : അപ്പോൾ ഒരു ഹാജറ  എന്ന സ്ത്രീ ഒരു ശബ്ദതിനോടോ മറ്റോ സഹായം തേടിയതായി നിങ്ങളുടെ പ്രമാണങ്ങളിൽ ഉണ്ടല്ലോ 

തൻവീർ : അതേ, ഹാജറ ബീവിയുടെ സംഭവമാണ്  താങ്കള് പറയുന്നത് . അതിൽ  വിഷയം ഒരു ശബ്ദത്തിനോട് സഹായം തേടിയതാണ്. അതായത് ഹാജര ബീവി ഒരു ശബ്ദം കേൾകുന്നു ആ ശബ്ദത്തിനോട് നിന്റെ അടുക്കൽ  വല്ല സഹായവുമുണ്ടോ  എന്ന് ചോദിക്കുന്നു ഇതിൽ ബഹുദൈവാരാധന  വന്നിട്ടില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നത് അത് പ്രാമാനത്തിൽ ഉള്ളത് കൊണ്ടാണ് .അത് പരിശോധിച്ച് ഉറപ്പിച്ച പ്രമാണങ്ങളിൽ വന്നതാണ് അത് കൊണ്ടു  തന്നെ അത് വിശ്വസിക്കണം.

ദയാനന്ദൻ : നിങ്ങളുടെ പ്രമാണത്തിൽ വന്നത്  കൊണ്ട് നിങ്ങള്ക്ക് അത്  ബഹുദൈവാരാധന അല്ല അല്ലേ .....?അപ്പോൾ ഞങ്ങളുടെ പ്രമാണത്തിൽ വന്ന കാര്യങ്ങളോ?. പിന്നെ ഈ ശബ്ദം കേട്ടു ചോദിക്കുന്ന കാര്യം.... താങ്കൾക്കു അറിയാഞ്ഞിട്ടാണ്‌ ഞങ്ങളും പലപ്പോഴും പല ശബ്ദങ്ങളും കേൾകാറുണ്ട് അങ്ങനെയാണ്‍ അവയോടു സഹായം ചോദിച്ച് തുടങ്ങിയത് . താങ്കളും കേട്ടു കാണുമല്ലോ വിഗ്രഹം  പാൽ കുടിച്ചതും മറ്റും .... അപ്പോൾ താങ്കളുടെ വാദ  പ്രകാരം ഇതൊന്നും ബഹുദൈവാരാധന ആകില്ല.... 

അഹസനി :  ഓച്ചിറ, മടവൂർ എന്നിവടങ്ങളിലെ ഔലിയാക്കളെ ഞങ്ങൾ വിളിച്ച് തേടുന്നത് ശബ്ദം അനുഭവം എന്നതിന്റെ ഒക്കെ അടിസ്ഥാനത്തിലാ ...തൻവീറിനു ഇപ്പൊ മനസ്സിലായില്ലേ ഇതിലൊന്നും ബഹുദൈവാരാധന ഇല്ലാ എന്ന് ...അൽഹംദു ലില്ലാഹ് ...ഞാൻ മുഹ്യുദ്ദീൻ ശൈകിനു ഒരു നേർച്ച ചെയ്തിട്ട് വരാം....നിങ്ങളുടെ സംസാരം തുടരട്ടെ....

തൻവീർ ഫോണെടുത്ത് എം എം അക്ബറിനെ വിളിക്കുന്നു....
###############################
തൻവീർ: അസ്സലാമു അലൈക്കും 
അകബർ: വ അലൈകുമുസ്സലാം 
തൻവീർ: അക്ബര്ക്ക ഒരു പ്രധിസന്ധി ഘട്ടത്തിലാ .....
അകബർ: പ്രധിസന്ധി ഘട്ടത്തിലാണെങ്കിൽ എന്നെ അല്ല വിളിക്കേണ്ടത് .....അല്ലാഹുവിനെയാണ് 
തൻവീർ: അക്ബര്ക്ക നിങ്ങൾ എഴുന്നള്ളിച്ച്ച ഈ ദയാനന്ദൻ ചില്ലറക്കാരനല്ല ......ഇയാള്ക്ക് ഹാജര ബീവിയുടെ ഹദീസ് അറിയാം  .....അത് മറഞ്ഞ മാര്ഗത്തിലൂടെയല്ലേ...? അത് ബഹുദൈവാരാധനയല്ലേ ? എന്നാണു ചോദിക്കുന്നത് . 
അകബർ: അതിനു അവിടെ വ്യക്തമായ ശബ്ദം ഉണ്ടല്ലോ ....കാര്യ കാരണബന്ധം സ്ഥാപിതമാണല്ലോ ....   
തൻവീർ: പക്ഷെ മലക്ക് നമ്മെ സംബന്ധിച്ചടത്തോളം അബൗധികമല്ലേ ? ശബ്ദം കേട്ടാലും അതിനോട് സഹായം ചോദിക്കാൻ പറ്റുമോ..??....മലക്കാണെന്ന് ഹാജര ബീവി കരുതിയില്ലാ എന്ന് പറഞ്ഞാലും ....ചിറക് കൊണ്ടോ കാലിന്റെ മടമ്പ് കൊണ്ടോ വെള്ളത്തിനു വേണ്ടി മണ്ണിൽ പരതുന്നത് കണ്ടിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഹാജര ബീവിക്ക് മനസ്സിലായിക്കണില്ലേ ഇത് മനുഷ്യനല്ലാ എന്ന് ....... അറിയാതെ ശിര്ക്ക് ചെയ്തത്തിന്റെ നെടുവീര്പ്പെങ്കിലും ഹാജര ബീവിക്ക് ഹദീസിൽ പ്രകടിപ്പിക്കാമയിരുന്നു....അതുമല്ലെങ്കിൽ നബിക്ക് അതൊന്ന് താക്കീത് ചെയ്യാമായിരുന്നു...
അകബർ: സംഗതി ഈ മറഞ്ഞ വഴി എന്ന് പറഞ്ഞാൽ എന്ത് കുന്തമാണ്‍ എന്നിടത്താണ് പ്രശ്നത്തിന്റെ മര്മ്മം . പണ്ട് ഉമര് മൗലവി,  മറഞ്ഞ വഴി എന്ന് പറഞ്ഞപ്പോൾ ഫിസിക്സ് വിദ്യാര്തിയായ ഞാൻ കരുതി കണ്ണ് കൊണ്ട് കാണാത്ത വഴി എന്നാണെന്ന്...തൽകാലം നീ ഒരു പണി ചെയ്യ്‌ ....നീ  ദയാനന്ധനെ ആ സാലിഷ് വാടാനപള്ളിയെ തന്നെ എല്പിക്ക് ....അവനായാൽ ഏത് ശൈഖിനെയും തൊട്ടിലെരിയുകയും വേണെമെങ്കിൽ തോട്ടിൽ നിന്ന് എഴുന്നള്ളിക്കുകയും ചെയ്യും...ദയാനന്തന് അങ്ങനെയുള്ളവരെ നല്ല ഇഷ്ടവുമായിരിക്കും...
തൻവീർ: വേണമെങ്കിൽ ദയാനന്ധനെ  വൈറ്റിലയിലേക്ക്   കൊണ്ട്  വരാം...
അകബർ: തൽകാലം വേണ്ട...ഞാനീ കാര്യകാരണബന്ദം ഒന്ന് പഠിക്കട്ടെ .....
(ഫോണ് കട്ട് .....)
###############################

തൻവീർ: സത്യത്തിൽ നേരം കുറെയായി, ദയനന്താൻ മാഷേ പിന്നീടൊരിക്കൽ കാണാം...സാലിഷ് വടാനപള്ളി എന്ന താങ്കളുടെ സുഹ്രത്ത് താങ്കളെ ബന്ധപ്പെടും...എനിക്കല്പം തിരക്കുണ്ട് .....

ദയാനന്ദൻ : സാലിഷാണെങ്കിൽ ബന്ധപ്പെടെണ്‍ദതില്ല....വെറുതെ സമയം കളയണ്ട എന്ന് കരുതിയാണ്‍ ....പിന്നീട് കാണാം....

റാഷിദ്: തൻവീരെ.....നാം ഈ സംസാരിക്കുനത് ഇവിടെയുള്ള മലക്കോ ജിന്നോ കേള്ക്കും എന്ന വിശ്വാസം ശിർകല്ല എന്നാൽ മരിച്ച മുഹ്യുദ്ദീൻ ശൈഖോ, സങ്കല്പത്തിലുള്ള വിഷ്നുവോ കേള്ക്കും എന്ന വിശ്വാസം തന്നെ ശിർക്കാണ്‌. ഇവിടെ ശിര്ക്ക് വരാനുള്ള കാരണമെന്താണ് ? .... തൻവീർ ചിന്തിച്ച് മനസ്സില്ലാക്കുക ......അറിവില്ലാത്ത കാര്യങ്ങൾ അരിവുള്ളവരോട് ചോദിച്ച് പഠിക്കുക എന്നത്  മുസ്ലിമീങ്ങലുടെ ഒരു പ്രത്യേകതയാണ്.   അല്ലാഹു കല്പിച്ച ഒരു കാര്യമാണ്.  അവനവന്റെ ബുദ്ധിയും സാമർത്ത്യവും വാക്ചാരുതയും പ്രമാണങ്ങളുടെ പിൻബലമില്ലാത്തതാണെങ്കിൽ ഇത് പോലുള്ള പ്രയാസങ്ങളിൽ അകപ്പെടും..അല്ലാഹു കാക്കട്ടെ......ആമീൻ ...ഞാനും പോകുന്നു...
--
Hafsal Nilambur